Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Search For Tiger

Wayanad

ചീ​രാ​ലി​ൽ ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ന്ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന ക​ടു​വ​യെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ക​ണ്ട​തോ​ടെ ചീ​രാ​ൽ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി ധ​നേ​ഷ് ക​ടു​വ​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

ക​ടു​വ​യെ ക​ണ്ട​തോ​ടെ ധ​നേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച സ്ഥ​ല​ത്ത് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. തു​ട​ർ​ന്ന് തെ​ർ​മ​ൽ കാ​മ​റ​യും ഡ്രോ​ണ്‍ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് ഒ​രു ലൈ​വ് കാ​മ​റ​യും എ​ട്ട് കാ​മ​റ​ക​ളും പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചു. 13 വ​നം അം​ഗ​ങ്ങ​ള​ട​ങ്ങി​യ വ​കു​പ്പ് സം​ഘ​വും പ്ര​ദേ​ശ​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. വെ​ള്ള​ച്ചാ​ൽ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ന്പ്യാ​ർ​കു​ന്ന് ആ​ശ്ര​മം ഭാ​ഗ​ത്തും കാ​ടു​മൂ​ടി​യ കൃ​ഷി​യി​ട​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ക​ടു​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ച​ത്. ക​ടു​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ക​ടു​വ​യെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up